ചാലക്കുടി: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ അത്‌ലറ്റിക് ക്ലബ്ബുകൾക്ക് കായിക പരിശീലന ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ.കെ. ഷീജു വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കുതിപ്പ് 2019 പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. മൂന്നു ലക്ഷം രൂപയുടെ ഉപകരമങ്ങളാണ് വിതരണം ചെയ്തത്. പദ്ധതിയനുസരിച്ച് കായിക അദ്ധ്യാപകരില്ലാത്ത സ്‌കൂളുകളിൽ പരിശീലകരെ നിയമിച്ച് പുതിയ കായിക അദ്ധ്യാപകരെ സൃഷ്ടിക്കും. വൈസ് പ്രസിഡന്റ് അഡ്വ. വിജു വാഴക്കാല ചടങ്ങിൽ അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ ലീല സുബ്രഹ്മണ്യൻ, അംഗങ്ങളായ പി.എ. സാബു, എം. രാജഗോപാൽ, സെൽബി ജയിംസ്, ജോ. ബി.ഡി.ഒ: കെ.കെ. ശങ്കരൻകുട്ടി എന്നിവർ പ്രസംഗിച്ചു.