ചാവക്കാട്: എടക്കഴിയൂർ നാലാംകല്ലിൽ സ്വന്തം വീട്ടിലെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റു ഗൃഹനാഥൻ മരിച്ചു. എടക്കഴിയൂർ നാലാംകല്ല് പടിഞ്ഞാറു പതിയറിക്കടവ് പാലത്തിന് സമീപം കിഴക്ക് അമ്പലായിൽ അശോകൻ (50) ആണ് മരിച്ചത്.
ശുദ്ധജലം പെട്ടി ഓട്ടോയിലെത്തിച്ച് വെള്ളം നിറച്ച ബക്കറ്റുമായി വീട്ടിലേക്ക് നടന്നു വരുന്നതിനിടെ മുറ്റത്തെ എർത്ത് കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.
എടക്കഴിയൂർ പഞ്ചവടിയിൽ പെട്ടി ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: അഖില, അശ്വതി, വിഷ്ണു.