പാവറട്ടി : ചാവക്കാട് താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനായി തിരഞ്ഞെടുത്ത വി.പി. വിശ്വനാഥനെ എളവള്ളി പഞ്ചായത്ത് ഈസ്റ്റ് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നേതൃസമിതിയുടെ ഉപഹാരം കൺവീനർ ബാജി കുറുമ്പൂരും വാക അയ്യപ്പൻ മാസ്റ്റർ മെമ്മോറിയൽ വായനശാലയുടെ ഉപഹാരം കെ.പി. രാജുവും ഗ്രാമീണ വായനശാല എളവള്ളിയുടെ ഉപഹാരം കെ.ആർ. പ്രേമനും സമർപ്പിച്ചു. അബ്ദുൾ ഹക്കിം, വി.പി. ചന്ദ്രൻ, പി.എ. ഷൈൻ, പി.യു. രഞ്ജിത്ത്, എന്നിവർ സംസാരിച്ചു.