ചേർപ്പ്: പൂച്ചിന്നിപ്പാടത്ത് പച്ചക്കറിക്കടയ്ക്ക് സമീപത്ത് നിന്ന് കളഞ്ഞുകിട്ടിയ സ്വർണ കൈച്ചെയിൻ ഉടമയ്ക്ക് തിരിച്ച്‌നൽകി പൂച്ചി ന്നിപ്പാടത്തെ ടാക്‌സി ഡ്രൈവർമാർ മാതൃകയായി. പൂച്ചിന്നിപ്പാടം പഴമ പൂജ സ്റ്റോഴ്‌സ് ഉടമ കെ.വി. കീർത്തിരാജിന്റെ ഭാര്യ അശ്വതിയുടെ കൈ ചെയിനാണ് ഇന്നലെ രാത്രി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനിടെ നഷ്ടമായത്. കടയിൽ എത്തിയ ഡ്രൈവർമാരായ ബിജു, മനോജ്, സുജിൻ, എന്നിവർക്കാണ് കൈച്ചെയിൽ കളഞ്ഞ് കിട്ടിയത്. ഇവർ കൈ ചെയിൻ ചേർപ്പ് പൊലീസിൽ ഏൽപ്പിക്കുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി തിരിച്ചു ഏൽപ്പിക്കുകയായിരുന്നു.

കാപ്

ചേർപ്പ് പൂച്ചിന്നിപ്പാടത്ത് കളഞ്ഞുകിട്ടിയ കൈച്ചെയിൻ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ വച്ച് ഉടമയ്ക്ക് തിരിച്ചു നൽകുന്ന പൂച്ചിന്നിപ്പാടത്തെ ടാക്‌സി ഡ്രൈവർമാർ.