ചേർപ്പ്: ജാതി അധിക്ഷേപമെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുപ്പിച്ച ഗീതാ ഗോപി എം.എൽ.എ മികച്ച നടിയാണെന്ന് യൂത്ത് കോൺഗ്രസ്. സംസ്ഥാനത്തെ ഈ വർഷത്തെ മികച്ച നടിക്കുള്ള അവാർഡ് എം.എൽ.എയ്ക്ക് നൽകണം. പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി. സി.എൻ.എൻ സ്‌കൂളിന്റെ മുന്നിൽ നിന്നാരംഭിച്ച പ്രകടനം പെരുമ്പിള്ളിശ്ശേരി സെന്ററിൽ അവസാനിച്ചു. പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് അംഗം ശോഭാ സുബിൻ ഉദ്ഘടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ, ചേർപ്പ് ബ്ലോക്ക് സെക്രട്ടറി കെ.ആർ. സിദ്ധാർത്ഥൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ ആലപ്പുഴ, സംസ്‌കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ സന്തോഷ് പി.എസ് തുടങ്ങിയവർ സംസാരിച്ചു. റഷീ, വിമൽ, അനൂജ് ഫ്രാൻസിസ്, ജോൺസൺ, അരുൺ സൂര്യ, ജിതിൻ ചാക്കോ, വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി