തൃശൂർ: പി.എസ്.സി ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ട്രെയിനിംഗ് ഹാളിൽ നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യും. പി.എസ്.സി വൺടൈം രജിസ്‌ട്രേഷൻ, സർട്ടിഫിക്കറ്റ് അപ് ലോഡിംഗ്, പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകൾ, ഷോർട്ട് ലിസ്റ്റുകൾ, എന്നിവ പരിശോധിക്കുന്ന വിധം, ക്രീമിലെയർ, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ എന്നിവ അപ് ലോഡ് ചെയ്യുന്ന വിധം, ഹാൾ ടിക്കറ്റ് ഡൗൺലോഡ് സൗകര്യം തുടങ്ങിയ പി.എസ്.സി ലഭ്യമാക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള അവബോധം ഉദ്യോഗാർത്ഥികൾക്ക് നൽകുകയെന്നതാണ് ഫെസിലിറ്റേഷൻ സെന്ററിന്റെ ലക്ഷ്യം.