തൃശൂർ: ഹോട്ടലുകൾക്കെതിരെയുള്ള വ്യാജ പ്രചരണവും നിയമാനുസൃതമല്ലാത്ത പരിശോധനകളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിമാർക്കും നിവേദനങ്ങൾ നൽകി ബോദ്ധ്യപ്പെടുത്താൻ സാധിച്ചതിനാൽ അനിശ്ചിതകാല കടയടപ്പ് സമരം മാറ്റിവയ്ക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് മാസം ശുചിത്വമാസമായി ആചരിക്കാനും കേരളത്തിലെ എല്ലാ ഹോട്ടലുകളിലും സംഘടനയുടെ നേതൃത്വത്തിലുള്ള ശുചിത്വ പരിശോധനാ സ്‌ക്വാഡ് (ഹൈജീൻ മോണിറ്ററിംഗ് സ്‌ക്വാഡ്) പരിശോധന നടത്താനും ഹോട്ടലുടമകൾക്കും, ജീവനക്കാർക്കും ശുചിത്വ ബോധവത്കരണം നടത്താനും നിർവാഹക സമിതിയോഗം തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും, ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.