വാടാനപ്പിള്ളി: തൃത്തല്ലൂർ കമല നെഹ്‌റു മെമ്മോറിയൽ സ്കൂളിൽ വിദ്യാർത്ഥികൾക്കായി പ്രവൃത്തി പരിചയമേളയും പ്രദർശനവും സംഘടിപ്പിച്ചു. മേളയിൽ പാവ നിർമ്മാണം, കുട നിർമ്മാണം, ചിരട്ട കൊണ്ടുള്ള ഉത്പന്നങ്ങൾ, വെജിറ്റബിൾ പ്രിന്റിംഗ്, ചിത്രത്തുന്നൽ എന്നിങ്ങനെ മുപ്പതോളം ഇനങ്ങളിൽ മത്സരങ്ങൾ സഘടിപ്പിക്കപ്പെട്ടു.
വിവിധ തലങ്ങളിലായി ഇരുനൂറ്റിമുപ്പതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. മത്സര ഇനങ്ങൾ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിവിധ ഇനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കും. പ്രധാന അദ്ധ്യാപകൻ കെ.ജെ. സുനിൽ , ടി.വി മൃണാളിനി , പി.പി ഷിജി, ആര്യാദേവി, മനീഷ ഇ.എം, അമിത, കാവ്യ എന്നിവർ മത്സരത്തിനും പ്രദർശനത്തിനും നേതൃത്വം നൽകി.