മാള: പൊയ്യ പഞ്ചായത്തിന്റെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള വിവിധ ഉപകരണങ്ങൾ വിതരണം നടത്തി. അഡ്വ. വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉപകരണങ്ങൾ വിതരണം നടത്തി. 11 ഗുണഭോക്താക്കൾക്കായി മുച്ചക്ര വാഹനങ്ങൾ, ഇലക്ട്രോണിക് വീൽചെയർ, കേൾവി യന്ത്രം തുടങ്ങിയ ഉകരണങ്ങളാണ് വിതരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സരോജ വേണു ശങ്കർ, സിബി ഫ്രാൻസീസ്, ടി.എം. രാധാകൃഷ്ണൻ, പി.എം. അയ്യപ്പൻകുട്ടി, മിനി അശോകൻ, ദിപ്തി വി. ഗോകുൽ, എ.എസ്. സുജൻ എന്നിവർ സംസാരിച്ചു.