വടക്കാഞ്ചേരി: മദ്ധ്യവർഗ്ഗത്തിന്റെയും ഭരണവർഗ്ഗത്തിന്റെയും കൂടെയല്ല പച്ചയായ മനുഷ്യത്വത്തോടൊപ്പം നിലകൊണ്ട സിനിമകളായിരുന്നു ഭരതന്റെതെന്ന് കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി കേരള വർമ്മ പൊതുവായനശാലാ ഹാളിൽ 21-ാമത് ഭരതൻ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരതന്റെ കരസ്പർശമേറ്റ സിനിമകളെല്ലാം എക്കാലത്തും നിത്യഹരിതമായി നിലനിൽക്കുമെന്നും ആലങ്കോട് പറഞ്ഞു. സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജയരാജ് വാര്യർ, രചന നാരായണൻകുട്ടി, കേരളവർമ്മ പൊതുവായനശാലാ പ്രസിഡന്റ് വി. മുരളി, കുന്നംകുളം എ.സി.പി സിനോജ്, വാർഡ് കൗൺസിലർ സിന്ധു സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.