vazhakula
ഗാന്ധി ഹരിത സമൃദ്ധിയുടെ ജൈവവാഴത്തോട്ടത്തിലെ ആദ്യ വാഴക്കുല തൃത്തല്ലൂർ ഇത്തിക്കാട്ട് കാളി ക്ഷേത്രത്തിൽ ശ്രീ ഭദ്രകാളിക്ക് സമർപ്പിക്കുന്നു.

വാടാനപ്പിള്ളി: ഗാന്ധി ഹരിതസമൃദ്ധിയുടെ മാതൃകാ ജൈവ വാഴത്തോട്ടത്തിന്റെ ആദ്യ വാഴക്കുല തൃത്തല്ലൂർ ഇത്തിക്കാട്ട് കാളി ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീ ഭദ്രകാളിക്ക് സമർപ്പിച്ചു. യുവാക്കളെയും പൊതുജനങ്ങളേയും ജൈവ കൃഷിയിലേക്ക് ആകർഷിക്കുന്നതിനു വേണ്ടിയും വിഷ രഹിത ഭക്ഷണം ശീലമാക്കുകയുമാണ് ഗാന്ധി ഹരിതസമൃദ്ധിയുടെ ലക്ഷ്യം. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് 150 വാഴത്തൈകൾ തൃത്തല്ലൂർ ഇത്തിക്കാട്ട് കാളി ക്ഷേത്ര മൈതാനിയിൽ ഗാന്ധി ഹരിതസമൃദ്ധി കൃഷി ചെയ്തത്.

കണ്ണാറ വാഴ ഗവേഷണ കേന്ദ്രം ഡയറക്ടർ പി.ബി. പുഷ്പലതയുടെ മാർഗദർശിത്വത്തിലായിരുന്നു കൃഷി. ആഫ്രിക്കൻ വാഴ ഇനങ്ങളായ പൊപ്പൗലൂ സുഗന്ധ് തുടങ്ങി രോഗ പ്രതിരോധശേഷി കുടിയ ഇനങ്ങളാണ് കൃഷി ചെയ്തത്. ദേശീയ അധ്യാപക പുരസ്കാര ജേതാവും ഗാന്ധി ഹരിതസമൃദ്ധി മണലൂർ നിയോജക മണ്ഡലം ചെയർമാനുമായ കെ.എസ്. ദീപൻ ആദ്യഫലം ക്ഷേത്രത്തിന് സമർപ്പിച്ചു. ക്ഷേത്രം ഭാരവാഹികളായ മുകുന്ദൻ കളപ്പുരയിലും ശശിധരൻ ചുങ്കത്തും ചേർന്ന് ഏറ്റുവാങ്ങി. ശ്രീകുമാർ മഞ്ഞിപ്പറമ്പിൽ അദ്ധ്യക്ഷനായി. ക്ഷേത്രം മേൽശാന്തി പി.എം. മനേഷ്, പ്രകാശൻ ബ്രാരത്ത്, കെ.സി. റെന്നി, രാമദാസ് എന്നിവർ സംബന്ധിച്ചു.