ചാവക്കാട്: ഹയാത്ത് ആശുപത്രിക്ക് മുന്നിൽ പെട്ടി ഓട്ടോറിക്ഷയും സൈക്കിളും അപകടത്തിൽ പെട്ട് സൈക്കിൾ യാത്രികൻ മരിച്ചു. ചാവക്കാട് ഒരുമനയൂർ കരുവാരക്കുണ്ട് പടിഞ്ഞാറ് ഭാഗം പുത്താമ്പുള്ളി ഷംസുദ്ദീനാണ് (69) മരിച്ചത്.
ഹയാത്ത് ആശുപത്രിക്കടുത്ത് വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന ഷംസുദ്ദീൻ ജോലി കഴിഞ്ഞു വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുന്നതിനിടെയാണ് അപകടം. ഉടനെ ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് മണത്തല ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ: അൻവർ, അക്ബർ (അബുദാബി), അഫ്‌സൽ (ദുബായ്), ഹസീന. മരുമക്കൾ: ഷംസിയ, സബിത, നജ്‌വ, അബുബക്കർ.