ചാവക്കാട്: ഒരുമനയൂർ തങ്ങൾപടിയിൽ സ്വകാര്യ ബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് തെറിച്ചുവീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ രണ്ട് കൈയും ഒടിഞ്ഞു. ബസ് നിറുത്താതെ പോയെന്നും പരാതി. ഒരുമനയൂർ നാഷണൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥി തിരുവത്ര ചിങ്ങനാത്ത് എ.സി. അലിയുടെ മകൻ അസീം ഹാരിഫിന്റെ(14) ഇരു കൈകളുമാണ് ഒടിഞ്ഞത്. വൈകിട്ട് അഞ്ചിന് തങ്ങൾപടി സ്റ്റോപ്പിലാണ് സംഭവം. ബസിൽ കയറുന്നതിനിടെ പെട്ടെന്ന് മുന്നോട്ടു എടുത്തപ്പോൾ വിദ്യാർത്ഥി തെറിച്ചു വീഴുകയായിരുന്നു. സ്‌കൂളിലെ അദ്ധ്യാപകരെത്തി വിദ്യാർത്ഥിയെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.