തൃശൂർ: വർഷങ്ങളേറെയായിട്ടും ജില്ലയിലെ വനഭൂമിയിൽ താമസിക്കുന്ന കുടിയേറ്റ കർഷകർക്ക് പട്ടയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മലയോര സംരക്ഷണ സമിതി കളക്ടറേറ്റ് മാർച്ച് നടത്തും. വെള്ളിയാഴ്ച രാവിലെ പതിനൊന്നിനാണ് മാർച്ച്. 1977ന് മുമ്പ് കുടിയേറ്റക്കാരായ എല്ലാ കർഷകർക്കും പട്ടയം വിതരണം ചെയ്യുന്ന നടപടി ആരംഭിക്കാമെന്ന് രണ്ട് മാസങ്ങൾക്ക് മുമ്പ് അന്നത്തെ കളക്ടർ ഉറപ്പു തന്നിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സംരക്ഷണ സമിതി ആരോപിച്ചു...