malavana
മാളവനയിൽ നടന്ന ബലിതർപ്പണ ചടങ്ങ്

മാള: കർക്കടക വാവിനോട് അനുബന്ധിച്ച് അന്നമനട, മാളവന എന്നിവിടങ്ങളിൽ പുഴയോരത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നു. അന്നമനട മഹാദേവ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള ചാലക്കുടിപ്പുഴയോരത്താണ് ചടങ്ങുകൾ നടന്നത്. രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി കാർമ്മികർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മാളവന മഹാദേവ ക്ഷേത്രത്തോട് അനുബന്ധിച്ച് പെരിയാറിന്റെ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നു. നൂറുകണക്കിന് പേരാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകളിൽ പങ്കെടുത്തത്.