തൃശൂർ : രജിസ്‌ട്രേഷൻ നിരക്ക് വർദ്ധിപ്പിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കണമെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. ജോൺ, ജനറൽ സെക്രട്ടറി ഇ.കെ. ഷാജു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവിൽ നടത്തുന്ന ഈ തുഗ്ലക്ക് പരിഷ്‌കാരം ലോറി വ്യവസായത്തെ തകർക്കും. ഭീമമായ തുക അടച്ച് ഫിറ്റ്‌നസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ പുതുക്കാൻ കഴിയാതാകുന്നതോടെ ചരക്ക് വാഹന ഉടമകളും തൊഴിലാളികളും ദുരിതത്തിലാകുമെന്നും ഭാരാവാഹികൾ പറഞ്ഞു. പീച്ചി ജോൺസനും പത്രസമ്മേളനത്തിൽ പങ്കെടുത്തു...