മത്സ്യത്തൊഴിലാളികൾ മോഷണം നടന്ന സ്ഥലത്തെ വലകൾ പരിശോധിക്കുന്നു.
കയ്പ്പമംഗലം: തീരദേശത്ത് മത്സ്യ ബന്ധന ഉപകരണങ്ങൾ മോഷണം പോവുന്നത് പതിവാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കമ്പനിക്കടവിൽ നിന്ന് രണ്ട് വലകളും, 20 കിലോയോളം ഈയ്യവും മോഷണം പോയി. മേപ്പറമ്പിൽ ശിവദാസന്റെ വീട്ടിൽ നിന്നാണ് വലകൾ മോഷ്ടിച്ചത്. കാഞ്ഞിരപറമ്പിൽ സജീവന്റെ വലകളിൽ നിന്നാണ് ഈയ്യം മുറിച്ച് മാറ്റി കൊണ്ടുപോയത്. വലകൾക്ക് തൂക്കം കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഈയ്യം വല മുറിച്ചു മാറ്റിയാണ് മോഷ്ടിച്ചിട്ടുള്ളത്. ഇതോടെ വല ഉപയോഗശൂന്യമായി.
ആറ് മാസത്തിനിടെ നാലാം തവണയാണ് ഉപകരണങ്ങൾ മോഷണം പോകുന്നതെന്ന് സജീവൻ പറഞ്ഞു. രണ്ട് മാസം മുൻപ് കാര ഭാഗത്ത് നിന്ന് എൻജിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ മോഷണം പോയിരുന്നു. ഏകദേശം എഴുപതിനായിരം രൂപ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കയ്പ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.