thilahomam
ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ തിലഹോമത്തിന് സജീവ് എമ്പ്രാന്തിരി നേതൃത്വം നൽകുന്നു

വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ കർക്കടകവാവിനോട് അനുബന്ധിച്ച് വിശേഷാൽ സായൂജ്യ പൂജയും തിലഹോമവും നടത്തി. രാവിലെ ഗണപതി ഹോമത്തിന് ശേഷം വിശേഷാൽ പൂജകളും തുടർന്ന് ഉച്ചക്ക് പ്രസാദ ഊട്ടും നടന്നു. നൂറുകണക്കിന് പേർ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിൽ ആഗസ്റ്റ് 3ന് ആനയൂട്ട്, നാലിന് രാമായണ പ്രശ്‌നോത്തരി എന്നിവ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ (ക്ഷേത്രം മേൽശാന്തി ഫോൺ: 9847202809, 8547955479) എന്ന നമ്പറിൽ ബന്ധപ്പെടണം.