balidharppana-chadangu
കൂരിക്കുഴി ദേശം ഭഗവതി മഹാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കമ്പനിക്കടവ് കടപ്പുറത്ത് നടന്ന ബലിതർപ്പണ ചടങ്ങുകൾ

കയ്പ്പമംഗലം: കർക്കടക വാവിൽ പിതൃമോക്ഷത്തിനായി ബലിതർപ്പണ ചടങ്ങുകൾ നടന്നു. സ്‌നാന ഘട്ടങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. കൂരിക്കുഴി ദേശം ഭഗവതി മഹാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കമ്പനികടവ് കടപ്പുറത്ത് നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ലിജേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. നൂറുകണക്കിനാളുകൾ ബലിതർപ്പണത്തിനായി എത്തിയിരുന്നു. പെരിഞ്ഞനം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കൊച്ചി പറമ്പത്ത് സുരേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. വഞ്ചിപ്പുര കടപ്പുറത്തും ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരുന്നു. ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നടന്ന ബലി തർപ്പണ ചടങ്ങിൽ നിരവധി പേരാണ് പങ്കെടുത്തത്.