തൃപ്രയാർ: തിരുവോണനാളിൽ നടക്കുന്ന തൃപ്രയാർ ജലോത്സവം സംഘാടകസമിതി രൂപീകരിച്ചു. സുവർണ്ണ കോളേജിൽ ചേർന്ന യോഗത്തിൽ കെ.വി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ശ്രീദേവി, എം.ആർ. സുഭാഷിണി, പ്രേമചന്ദ്രൻ വടക്കേടത്ത്, കെ.കെ. ധർമ്മപാലൻ മാസ്റ്റർ, ടി.വി. ഷൈൻ, എം.എസ്. സജീഷ്, ടി.കെ. ദേവദാസ്, ഭരതൻ വളവത്ത്, ആന്റോ തൊറയൻ, കെ. ദിനേശ് രാജ, എം.വി. പവനൻ, ബെന്നി തട്ടിൽ, നന്മ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി. പീതാംബരൻ (ചെയർമാൻ ), പ്രേമചന്ദ്രൻ വടക്കേടത്ത് (ജന കൺവീനർ), പി.സി. ശ്രീദേവി (ട്രഷറർ), ബെന്നി തട്ടിൽ (സെക്രട്ടറി), എം.വി. പവനൻ, പി.സി. ശശിധരൻ, സിജോ പുലിക്കോട്ടിൽ (കോ- ഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.