vavu
മഴുവഞ്ചേരി മഹാദേവ ക്ഷേത്രത്തിൽനടന്ന കർക്കിടകവാവ് ബലിതർപ്പണത്തിന് ഡോ.എൻ. ഗോപാലകൃഷ്ണൻ നേതൃത്വം നൽകുന്നു

കേച്ചേരി: കർക്കടകവാവ് ദിനത്തിൽ പിതൃപുണ്യം തേടി, മഴുവഞ്ചേരി മഹാദേവ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരെത്തി. പ്രമുഖ വേദപണ്ഡിതനും വാഗ്മിയും ശാസ്ത്രജ്ഞനുമായ ഡോ. എൻ. ഗോപാലകൃഷ്ണന്റെ ആചാര്യതയിൽ, വൈദിക സമ്പ്രദായത്തിൽ പുലർച്ചെ മൂന്നിന് ആരംഭിച്ച തർപ്പണ ചടങ്ങുകൾ 11 വരെ നീണ്ടുനിന്നു.

ക്ഷേത്രത്തിനകത്തെ ചടങ്ങുകൾക്ക് കോയമ്പത്തൂർ, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നുമെത്തിയ രമണാചാര്യ. ഭട്ടാചാര്യ , കമൽ ഉപാദ്ധ്യായ, ക്ഷേത്രം മാനേജർ വി. കൃഷ്ണമൂർത്തി തുടങ്ങിയ ആചാര്യന്മാരുടെ നേതൃത്വത്തിൽ മൃത്യുഞ്ജയഹോമം, തിലഹോമം, ഗണപതിഹോമം തുടങ്ങിയവയും ഒരുക്കിയിരുന്നു. നാഷണൽ ഹെറിറ്റേജ്‌ സെന്റർ ഡയറക്ടർ ഡോ. കെ. ഹരിദാസൻ പിള്ള, ഭാരതീയവിദ്യാ വിഹർ പ്രിൻസിപ്പൽ കെ. കലാവല്ലി, കോ- ഓർഡിനേറ്റർമാരായ ഹരിദാസ് കാട്ടാനി, ബാബുരാജ് കേച്ചേരി, മാതൃസമിതി കോ- ഓർഡിനേറ്റർ പി.ബി. ഇന്ദിരാദേവിടീച്ചർ, ഷാജി വരവൂർ, നന്ദൻ കൊള്ളന്നൂർ, സുഭാഷ് പുത്തൂർ, രഞ്ജിത്ത് മണലി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.