ചേലക്കര: കർക്കടക വാവുബലി തർപ്പണത്തിനായി ആയിരങ്ങളാണ് ഭാരതഖണ്ഡം എന്നറിയപ്പെടുന്ന തിരുവില്വാമല യിലെ നിളാതീരത്തെത്തിയത്. പുലർച്ചെ മൂന്ന് മുതൽ ആരംഭിച്ച ബലിതർപ്പണത്തിനു സുരേഷ് നമ്പൂതിരി, രഘുനന്ദനവാര്യർ, ദീപൻ വാര്യർ, ദിലീപൻ വാര്യർ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. രമേശ് കോരപ്പത്ത്, കൃഷ്ണപ്രസാദ് വാരിയർ തുടങ്ങിയവരുടെ നേതത്വത്തിലും ബലി ചടങ്ങുകൾ നടത്തി.

എസ്.എൻ.ഡി.പി പഴയന്നൂർ ശാഖയുടെ നേതൃത്വത്തിൽ ഗായത്രി പുഴയുടെ തീരത്തും ബലിതർപ്പണ ചടങ്ങുകൾ നടത്തിയിരുന്നു.