പാവറട്ടി: മുല്ലശ്ശേരി പറമ്പൻതളി ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവുബലിക്ക് ഈ വർഷം വൻ തിരക്ക്. രാവിലെ അഞ്ച് മുതൽ നടക്കുന്ന ബലി കർമ്മങ്ങൾക്ക് അങ്കമാലി അജിത് ശാന്തികൾ കാർമ്മികത്വം വഹിച്ചു. ബലിതർപ്പണത്തിൽ പങ്കെടുത്തവർക്കെല്ലാം ക്ഷേത്രത്തിൽ നിന്ന് ലഘുഭക്ഷണം വിതരണം ചെയ്തു. ക്ഷേത്രത്തിൽ നടക്കുന്ന തിലഹോമത്തിന് തന്ത്രി താമരപ്പിള്ളി ദാമോദരൻ നമ്പൂതിരിയും, ക്ഷേത്രച്ചടങ്ങുകൾക്ക് ശാന്തിമാരായ സന്ദീപ് എമ്പ്രാന്തിരി, ദിനേശൻ എമ്പ്രാന്തിരി, രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവരും കാർമ്മികത്വം വഹിച്ചു.