പാവറട്ടി: വടക്കേ കോഞ്ചിറ പുഞ്ചകോൾ പാടശേഖര കമ്മിറ്റിയുടെ വാർഷിക പൊതുയോഗം വെകിടങ്ങ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. ഡബിൾ കോൾ പദ്ധതി നോഡൽ ഓഫീസർ ഡോ. എ.ജെ. വിവൻസി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. പടവ് കമ്മിറ്റി പ്രസിഡന്റ് ടി.വി. ഹരിദാസൻ യോഗത്തിൽ അദ്ധ്യക്ഷനായി. പടവ് കമ്മിറ്റി ഭാരവാഹികളായ എ.ആർ.രവീന്ദ്രൻ, കെ.എച്ച്.നജീബ്, ബിജോയ് പെരുമാട്ടിൽ, ഹരി മഞ്ചറമ്പത്ത്, ആർ.എസ്.അബ്ദുട്ടി, പി.എ.ഹാരീസ് ഹാജി, എം.പി.ഭാസ്‌കരൻ, ആർ.പി.മൂസാഹാജി വെങ്കിടങ്ങ് കൃഷി ഓഫീസർ അശ്വതി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.