ചിറയിൻകീഴ്: അഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.പി.സി കേഡറ്റുകളെ ഡെപ്യൂട്ടി സ്പീക്കർ വി.ശശി അനുമോദിച്ചു.ജില്ലാ പഞ്ചായത്തംഗം എസ്.കവിത അദ്ധ്യക്ഷത വഹിച്ചു.അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അജിത്ത്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അനിൽ,ബ്ലോക്ക് പഞ്ചായത്തംഗം തെറ്റിച്ചിറ രവി,അഴൂർ വിജയൻ,ജയ സജിത്ത്,ആർ.രാജു,വിനോദ്.എസ്.ദാസ്, വി.ഹരികുമാർ,കെ.എസ് ചിത്രലേഖ, ജിഷ.എൻ.നായർ എന്നിവർ സംസാരിച്ചു.സ്കൂൾ പ്രിൻസിപ്പൽ എം.ഇ സലീന സ്വാഗതവും ഹെഡ് മിസ്ട്രസ് എസ്.ഗിരിജ നന്ദിയും പറഞ്ഞു.