ചിറയിൻകീഴ്: യുവാവിനെ വീടുകയറി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പൊലീസ് പിടിയിലായി. കിഴുവിലം മുടപുരം ഡീസന്റ് മുക്ക് സ്വദേശികളായ പൂമംഗലത്ത് വീട്ടിൽ ഫിറോസ് ഖാൻ (32), ചരുവിളവീട്ടിൽ സാബു (34), മുടപുരം കോട്ടൂർക്കോണം ലക്ഷം വീട്ടിൽ മായാവി ജയൻ എന്ന് വിളിക്കുന്ന ജയൻ (38) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 12ന് മുടപുരം ഡീസന്റ് മുക്ക് ബംഗ്ലാവ് വീട്ടിൽ റഹിനെ വീട്ടിൽ കയറി ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളാണിവർ. ചിറയിൻകീഴ് ഇൻസ്പെക്ടർ എച്ച്.എൽ സജീഷ്, എസ്.ഐ വിനീഷ് വി.എസ്, എ.എസ്.ഐ ഗോപകുമാർ, സി.പി.ഒമാരായ ജ്യോതിഷ്, ശരത്കുമാർ, സുൽഫിക്കർ, സുജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.