സത്യത്തിന് എതിരെ തിരിയുന്ന ഏതൊന്നിനും കീഴ്‌പ്പെടുത്താൻ കഴിയാത്തതും പത്രധർമ്മത്തിന് ഉപമയായി നിലകൊള്ളുന്ന കേരളകൗമുദിക്ക് അരുവിപ്പുറം ശ്രീ നാണി ആശാൻ കുടുംബ സമിതി അളവില്ലാത്ത നന്ദി അറിയിക്കുന്നു.
കൗമുദി ടിവിയുടെ മഹാഗുരു എന്ന പരമ്പരയിലൂടെ ഗുരുവിന്റെ ജന്മസാഫല്യം പുറം ലോകം അറിയിക്കാൻ കഴിവും ഭാഗ്യവും ഒന്നിച്ചിണങ്ങിയ അണിയറ ശില്പികളെയും അഭിനേതാക്കളെയും കണ്ടെത്തി മഹാഗുരു പരമ്പര തനത് ശൈലിയിൽ ചിത്രീകരിച്ച് കേരളകൗമുദി ചാനലിൽ സംപ്രേഷണം ചെയ്ത് ലോക ജനതയെ ഒന്നാകെ ഗുരു ആരായിരുന്നു എന്ന് അറിയിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തിൽ മറഞ്ഞുപോകുമായിരുന്ന അനവധി സത്യങ്ങളെയും കഥാപാത്രങ്ങളെയും വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. ഗുരുവിന്റെ മനസിൽ നേരത്തെ തന്നെ നാണിയാശാൻ എന്ന പദപ്രയോഗത്തിന് സ്ഥാനം കണ്ടെത്തുകവഴി നാണി ആശാനിലുണ്ടായിരുന്ന ആ ഭാഗ്യം ജനമനസ്സുകളിൽ എത്താൻ അവസരമായതിലുള്ള നന്ദി, ശ്രീ നാണി ആശാൻ കുടുംബ സമിതി ഒന്നാകെ രേഖപ്പെടുത്തുന്നു.
പ്രസിഡന്റ്
ശ്രീ നാണി ആശാൻ കുടുംബസമിതി, അരുവിപ്പുറം
(ഫോൺ നമ്പർ : 9495073932)