c

വെഞ്ഞാറമൂട്: സ്കൂൾ പരിസരത്തും വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും അപകട കുഴിയൊരുക്കി നെടുമങ്ങാട് എക്സിക്യൂട്ടീവ് എൻജിനിയറുടെ കീഴിലുള്ള വാട്ടർ അതോറിട്ടി.

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എടുത്ത കുഴികളാണ് അപകടത്തിന് കാരണമാകുന്നത്. കന്യാകുളങ്ങര ജംഗ്ഷനിൽ നെടുമങ്ങാട് റോഡിൽ പൈപ്പ് സ്ഥാപിക്കാൻ കുഴി എടുത്തിട്ട് മൂടിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം ഇവിടെ ലീക്ക് ഉണ്ടാകുകയും റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്തു. ഈ വെളളകെട്ടിൽ ഇരുചക്രവാഹനങ്ങൾ നിരന്തരം അപകടത്തിൽ പെട്ടിട്ടും ബന്ധപ്പെട്ട അധികാരികൾ ലീക്ക് മാറ്റുന്നതിന് നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വർക്കെടുത്ത കരാറുകാർ ബോധപൂർവം ഇത്തരം കുഴികൾ മണ്ണിട്ട് നികത്താതെ അപകടാവസ്ഥ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ അപകടത്തിലാകാൻ സാധ്യതയുള്ള ഈ കുഴികൾ മൂടുന്നതിനും, സാധാരണ നിലയിലാക്കുന്നതിനും വാട്ടർ അതോറിട്ടി അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.