june30b

വക്കം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കായിക്കരക്കടവ് പാലം യാഥാർത്ഥ്യമാകുന്നു. പാലത്തിന്റെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് എസ്റ്റിറ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞു. പാലം നിർമ്മാണത്തിന്റെ പ്രാരംഭ പണികൾ ഇതിനകം തന്നെ ആരംഭിച്ചു. പാലം നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ സോയിൽ ഇൻവെസ്റ്റിഗേഷൻ, ഡിസൈൻ എന്നിവ പൂർത്തയാക്കി. ഡിറ്റൈൽഡ് പ്രോജക്റ്റ് റിപ്പോർട്ട് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ നിർമ്മാണ ചിലവിനായി കേരള റോഡ് ഫണ്ട് ബോർഡ് വഴി അംഗീകാരത്തിനായി കിഫ് ബിക്ക് സമർപ്പിച്ചിരിക്കുകയാണ്. കായിക്കര പാലം യാഥാർത്ഥ്യമാകുന്നതോടെ ചിറയിൻകീഴ് മണ്ഡലത്തിലെ അഞ്ചുതെങ്ങിനെയും, ആറ്റിങ്ങൽ മണ്ഡലത്തിലെ വക്കത്തെയും യോജിപ്പിക്കുന്ന പാലമായി മാറും. പാലത്തിന്റെ നിർമ്മാണത്തിന് അംഗികാരം ലഭിച്ചാലുടനെ ആവശ്യമായ ഭൂമി ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത് .