-german-woman

തി​രു​വ​ന​ന്ത​പു​രം​:​ ​നാലുമാസം മുമ്പ് തലസ്ഥാനത്തെത്തി കാണാതായ ജർമ്മൻയുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചു. ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വി​മാ​ന​മി​റ​ങ്ങി​യ​ ​ലി​സ​ ​വെ​യ്‌​സെന്ന (31)യുവതിക്കൊപ്പമുണ്ടായിരുന്ന അമേരിക്കൻ പൗരൻ മുഹമ്മദ് അലിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. എംബസി മുഖാന്തിരം ഇയാളെ ബന്ധപ്പെട്ട് യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കാനാണ് പൊലീസ് നീക്കം. അതോടൊപ്പം യുവതിയുടെ പേരും ഫോട്ടോയും വിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ​​


മാ​ർ​ച്ച് ​ഏ​ഴി​നാ​ണ്​ ​മു​ഹ​മ്മ​ദ് ​അ​ലി​യെ​ന്ന​ ​സു​ഹൃ​ത്തി​നൊ​പ്പം​ ​ലി​സ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വി​മാ​ന​മി​റ​ങ്ങി​യ​ത്.​ ​മു​ഹ​മ്മ​ദ് ​അ​ലി​ ​മാ​ർ​ച്ച് 15​ ​ന് ​തി​രി​കെ​പ്പോ​യ​താ​യാ​ണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​രേ​ഖ​ക​ൾ.​ ​ഇ​രു​വ​രു​ടെ​യും​ ​യാ​ത്രാ​രേ​ഖ​ക​ളി​ൽ​ ​കൊ​ല്ലം,​ ​അ​മൃ​ത​പു​രി​ ​എ​ന്ന് ​മേ​ൽ​വി​ലാ​സം​ ​കണ്ടതിന്റെ അടിസ്ഥാനത്തിൽ അമൃതപുരിയിലെത്തി അന്വേഷണ സംഘം ഇന്ന് വിവരം തേടിയിരുന്നു. ഇരുവരുടേയും യാത്രാരേഖകളിൽ കൊല്ലം അമൃതപുരി എന്ന വിലാസം നൽകിയിരുന്നെങ്കിലും ഇരുവരും അവിടെ എത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മാ​ർ​ച്ച് ​5​ന് ​ജ​ർ​മ്മ​നി​യി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ലിസ ​ ​വി​സ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞി​ട്ടും​ ​തി​രി​കെ​ ​എ​ത്താ​തി​രു​ന്ന​തി​നെ​ ​തു​ട​ർ​ന്ന് അമ്മ ​ജ​ർ​മ്മ​ൻ​ ​കോ​ൺ​സു​ലേ​റ്റി​ൽ​ ​നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ​ ​കേ​ര​ള​ത്തി​ൽ​ ​എ​ത്തി​യ​​ശേ​ഷം​ ​ലി​സ​ ​വീ​ട്ടി​ലേ​ക്കു​ ​ഫോ​ൺ​ ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്. വ​ലി​യ​തു​റ​ ​പൊ​ലീ​സി​നു​ ​കൈ​മാ​റി​യ​ ​പ​രാ​തി​യി​ൽ​ ​ശം​ഖും​മു​ഖം​ ​എ.​സി.​പി​ ​ഇ​ള​ങ്കോ​യു​ടെ​ ​നേ​തൃ​ത്വ​ത്തിലുള്ള ​ ​പ്ര​ത്യേ​ക​സം​ഘമാണ് ​അ​ന്വേ​ഷ​ണം നടത്തുന്നത്. കഴിഞ്ഞവർഷം കേരളത്തിലെത്തി കാണാതായ വിദേശയുവതിയെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സാഹചര്യത്തിൽ ലിസ വെയ്സിനെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് ശ്രമമെന്ന് വലിയതുറ പൊലീസ് അറിയിച്ചു.