തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 69.91 പവൻ (511.3ഗ്രം) സ്വർണം സംഭാവനയായി വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ 381 ഗ്രാം സ്വർണം നൽകി. കൂടുതൽ സ്വർണം നൽകിയത് എറണാകുളം സ്വദേശിനി ജൂബിലിയാണ്, 6.63 പവൻ. സ്വർണത്തിന്റെ വില്പനയിലൂടെ 14.89 ലക്ഷം ലഭിച്ചുവെന്നും ഐ.സി. ബാലകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. സംസ്ഥാനത്ത് വാട്ടർട്രെയിൻ പദ്ധതിക്കുള്ള നടപടികൾ ആരംഭിച്ചു. കൊച്ചിയിൽ ഇടപ്പള്ളി കനാലിൽ ലുലുമാൾ മുതൽ ചെമ്പുമുക്ക് വരെയുള്ള 2.6 കിലോമീറ്ററിൽ വാട്ടർ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതിന് നാട്‌പാകും കൊച്ചി സർവകലാശാലയും പഠനം നടത്തിയിട്ടുണ്ടെന്നും പി.ടി. തോമസിനെ മുഖ്യമന്ത്രി അറിയിച്ചു.