വെഞ്ഞാറമൂട്: യുവമോർച്ച വാമനപുരം യൂണിറ്റ് സംഘടിപ്പിച്ച പ്രതിഭകൾക്കുള്ള പുരസ്കാര വിതരണവും പഠനോപകരണ വിതരണവും ബി.ജെ.പി ജില്ലാ സെക്രട്ടറി എം. ബാലമുരളി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി രജികുമാർ, യുവമോർച്ച ജില്ലാ സെക്രട്ടറി പ്രശാന്ത് മൂഴി, മണ്ഡലം പ്രസിഡന്റ് വിഷ്ണു ചിറത്തലയ്ക്കൽ, ജനറൽ സെക്രട്ടറി പ്രതീഷ്, വിവേക്, സൂരജ്, കാർത്തിക് തുടങ്ങിയവർ സംസാരിച്ചു.