ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്കിൽ രജിസ്റ്റർ ചെയത് പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കുള്ള ലിങ്കേജ് ലോൺ വിതരണം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. ജി. മധുസൂദനൻ പിള്ള നിർവഹിച്ചു.വൈസ് പ്രസിഡന്റ് ജി.ഹരിദാസൻ നായർ, യൂണിയൻ ഭരണ സമിതി അംഗങ്ങളായ എം.പ്രഭാകരൻ പിള്ള, ആർ.രവീന്ദ്രൻ ഉണ്ണിത്താൻ, ബി.ഭദ്രൻ പിള്ള, പി.പ്രതീഷ്കുമാർ, കെ.മാധവ കുറുപ്പ്, എസ്.സജിത് പ്രസാദ്, എൻ.എസ്.എസ്. ഇൻസ്പെക്ടർ വി.സുരേഷ് കുമാർ, താലൂക്ക് മന്നം സൊസൈറ്റി സെക്രട്ടറി ജി.എസ്. ബാബുദാസ് , യൂണിയൻ സെക്രട്ടറി ജി. അശോക് കുമാർ എന്നിവർ സംസാരിച്ചു.