വെമ്പായം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും വെമ്പായം സർവിസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന ജി. ബാലകൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികവും സ്‌മാരക ഹാളിന്റെ ഉദ്ഘാടനവും മന്ത്രി ഇ. ചന്ദ്രശേഖരൻ കൊഞ്ചിറയിൽ ഉദ്ഘാടനം ചെയ്‌തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ തേക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി കൊഞ്ചിറ മുരളി സ്വാഗതം പറഞ്ഞു. കെ.എസ്.ആർ.ടി.ഇ.യു സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി.ബി. ജയകുമാർ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.സി.കെ നായർ, വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബീവി, അനിൽകുമാർ, എസ്. രാധാകൃഷ്‌ണൻ, അയിരൂപ്പാറ രാമചന്ദ്രൻ, എച്ച്. ഗിരീഷ്, പ്രസിഡന്റ് പി.കെ. അനൂപ്, ആർ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.