ബാലരാമപുരം: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിജയോത്സവവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും പഠനസഹായവിതരണവും നടന്നു.മുൻ ചീഫ് സെക്രട്ടറി ജയകുമാർ ഉദ്ഘാടനം ചെയ്തു.പാറശാല രൂപതാ മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ് അദ്ധ്യക്ഷത വഹിച്ചു.അഡീഷണൽ ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ ഷിബു.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി.ഫാദർ ഷീൻ തങ്കാലയം, പി.ടി.എ പ്രസിഡന്റ് എസ്.സുരേന്ദ്രൻ,അദ്ധ്യാപക പ്രതിനിധി ലിജി പീറ്റർ എന്നിവർ സംസാരിച്ചു.പൂർവ വിദ്യാർത്ഥി കുമാരി മാളവിക.ജെ.ബി അനുഭവം പങ്കുവച്ചു. പി.ട.എ വൈസ് പ്രസിഡന്റ് കാഞ്ഞിരംകുളം ഗിരി നന്ദി പറഞ്ഞു.