നെടുമങ്ങാട്: ആനാട് പ്രിയദർശിനി സ്വയംസഹായ സംഘം ഒന്നാം വാർഷികം മുൻ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്‌തു. ആനാട് ഗവ. എൽ.പി.എസിൽ സംഘം പ്രസിഡന്റ് ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘാംഗങ്ങളുടെ മക്കളിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള അവാർഡുകളും മുതിർന്നവരെ ആദരിക്കലും തെന്നല ബാലകൃഷ്‌ണപിള്ള നിർവഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ആനാട് ജയൽ, ആനാട് ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ആനാട് സുരേഷ്, ആർ.ജെ. മഞ്ജു, ടി. സിന്ധു, വേലപ്പൻ നായർ, ഹുമയൂൺ കബിർ, എ. മുരളിധരൻ നായർ എന്നിവർ സംസാരിച്ചു. ആനാട് യോഗ ക്ലബിന്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു.