medical-allotment

തിരുവനന്തപുരം: എം.ബി.ബി.എസ് ആദ്യ അലോട്ട്മെന്റിൽ വയനാട് വിംസ് സ്വാശ്രയ മെ‌ഡിക്കൽ കോളേജിനെക്കൂടി താത്കാലികമായി ഉൾപ്പെടുത്തി. മെഡിക്കൽ കൗൺസിലിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണിത്.ഈ കോളേജിലേക്കുള്ള അലോട്ട്മെന്റ് ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തിന് വിധേയമായിരിക്കും. ഈ കോളേജിലേക്കും കുട്ടികൾക്ക് ഓപ്ഷൻ നൽകാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഇതോടെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ട സ്വാശ്രയ കോളേജുകൾ 19 ആയി.എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, എം.ബി.ബി.എസ്, ബി.ഡി.എസ്, വെറ്ററിനറി, അഗ്രികൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി കോഴ്സുകളിലേക്ക് പ്രവേശനത്തിന് www.cee.kerala.gov.in വെബ്സൈറ്റിൽ ജൂലായ് ആറിന് രാവിലെ 10വരെ ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. ഓപ്ഷൻ നൽകും മുൻപ് വെബ്സൈറ്റിലുള്ള വിജ്ഞാപനം വായിച്ച് മനസിലാക്കണമെന്നും എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ജൂലായ് 7നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്. ജൂലായ് 8മുതൽ 12വരെയുള്ള തീയതികളിൽ വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയിലെ ഫീസ് ഓൺലൈനായോ പോസ്റ്റ്ഓഫീസുകളിലോ അടച്ച് കോളേജുകളിൽ പ്രവേശനം നേടണം. 12ന് വൈകിട്ട് 4ന് പ്രവേശനം നേടിയവരുടെ വിവരങ്ങൾ കോളേജുകൾ അറിയിക്കണം. എൻജിനിയറിംഗ്, ആർക്കിടെക്ചർ രണ്ടാം അലോട്ട്മെന്റാണ് 7ന് പ്രസിദ്ധീകരിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ- 0471-2332123, 2339101, 2339102, 2339103 & 2339104