വർക്കല: സ്വാമി ശാശ്വതികാനന്ദയുടെ സമാധിദിനാചരണം ഗുരുധർമ്മ പ്രചാരണസംഘം സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതാതീത ആത്മീയദിനമായി ആചരിച്ചു. മതാതീത ആത്മീയ ജാഥ ശിവഗിരി കവാടത്തിൽ സ്വാമി പ്രകാശാനന്ദ സ്വീകരിച്ചു. ശാശ്വതികാനന്ദയുടെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, പ്രാർത്ഥന എന്നിവയും നടന്നു. തുടർന്നു നടന്ന അനുസ്‌മരണ സമ്മേളനം സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്‌തു. മജീഷ്യൻ വർക്കല മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. മധുലാൽ, ബി. സ്വാമിനാഥൻ, പാത്തല രാഘവൻ, ഓടനാവട്ടം എം. ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, എസ്. ശാന്തിനി, ഉഷാരാജൻ കുളമട, രാധാപങ്കജാക്ഷൻ, പരവൂർ മോഹൻലാൽ, വസന്തകുമാരി കോട്ടാത്തല എന്നിവർ സംസാരിച്ചു.