ksrtc

തിരുവന്തപുരം: എംപാനൽ ജീവനക്കാർ ഇനി കെ.എസ്.ആർ.ടി.സിയിലുണ്ടാവില്ല. സ്ഥിരം ജീവനക്കാർക്കു പുറമെ 179 ദിവസത്തേക്കുള്ള താൽക്കാലിക നിയമനം മാത്രം.അതും,. എംപ്ലോയ്മെന്റ് എക്സേഞ്ചു വഴി. സുപ്രീം കോടതി വിധിയെ തുടർന്ന് , നേരത്തേ എംപാനലായി ജോലി ചെയ്തിരുന്നകണ്ടക്ടർമാരേയും കഴിഞ്ഞ ദിവസം ഡ്രൈവർമാരേയും പിരിച്ചു വിട്ടിരുന്നു. ഇനി പെയിന്റിംഗ്,,​ മെക്കാനിക്,​ ബ്ലാക്ക്സ്മിത്ത് വിഭാഗത്തിൽ ജോലി ചെയ്യുന്ന എംപാനലുകാരേയും പിരിച്ചു വിടും.

1992ൽ ആർ.ബാലകൃഷ്ണപിള്ള ഗാതഗത മന്ത്രിയായിരുന്നപ്പോഴാണ് എംപാനൽ വിഭാഗം ജീവനക്കാരെ കോർപ്പറേഷൻ നിമയിച്ചു തുടങ്ങിയത്. യൂണിയൻകാർ പണിമുടക്ക് നടത്തുമ്പോൾ ബദൽ സംവിധാനമെന്ന നിലയ്ക്കായിരുന്നു അവരെ ഉപയോഗിച്ചിരുന്നത്. പിന്നീട് പല ഘട്ടങ്ങളിലും എംപാനൽ ജീവനക്കാരായി നിയമനം ലഭിച്ചത് വകുപ്പ് ഭരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടവർക്കായിരുന്നു. എംപ്ലോയ്മെന്റ് എക്സേഞ്ചു വഴിയും നിയമനം ലഭിച്ചു. പലപ്പോഴായി ഇവരെ സർവീസിൽ സ്ഥിരപ്പെടുത്തിയപ്പോൾ എംപാനലായാൽ ഭാവിയിൽ സ്ഥിരം ജീവനക്കാരാകാമെന്ന നില വന്നു. കണ്ടക്ടർമാരുടെ റാങ്ക് ലിസ്റ്റിലുള്ളവർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ട് അവരെ നിയമിക്കാതെ വന്നതോടെയാണ് കേസ് കോടതിയിലെത്തിയതും എംപാനലുകാരെ പിരിച്ചുവിടാനുള്ള വിധി ഉണ്ടായതും.

ഇനി പിരിച്ചുവിടുന്നവർ:

മെക്കാനിക്കൽ, ബ്ളാക്ക് സ്മിത്ത് -426, പെയിന്റർ- 90

പത്തു ദിവസം കഴിഞ്ഞവരും ഒൗട്ട്

എംപാനലുകാരെ പാടെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ,പത്തുദിവസം മുമ്പ് മാത്രം ജോലിയിൽ പ്രവേശിച്ച താൽക്കാലിക കണ്ടക്ടർമാർക്കും കെ.എസ്.ആർ.ടി.സി പിരിച്ചുവിടൽ നോട്ടീസ് നൽകി. പി.എസ്.സിയുടെ കാലാവധി കഴിഞ്ഞറാങ്ക് ലിസ്റ്റിലുണ്ടായിരുന്ന 512 പേരെ 5000 രൂപ വീതം ഡെപ്പോസിറ്റ് വാങ്ങി താത്കാലികാടിസ്ഥാനത്തിൽ ജോലി നൽകിയിട്ട് പത്തു ദിവസമേ ആയിട്ടുള്ളൂ. 179 ദിവസം പിന്നിട്ടെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടിയാണ് ഇവരേയും പിരിച്ചുവിടുന്നത്!

'ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുന്നത് മാനേജ്മെന്റിന്റെ പിടിപ്പുകേട് കൊണ്ടാണ്".

-കാനം രാജേന്ദ്രൻ, സംസ്ഥാന സെക്രട്ടറി ,സി.പി.ഐ