ganesh

ചിറയിൻകീഴ്: കഞ്ചാവ് കൈവശം വച്ച പ്രതിയെ അറസ്റ്റുചെയ്തു. മുട്ടപ്പലം വങ്കാളമുക്ക് കൈരളി നഗറിൽ ആനന്ദ ഭവനിൽ ഗണേശിനെയാണ് (31) 1.1 കി.ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ചിറയിൻകീഴ് എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എൻ.‌ഡി.പി.എസ് പ്രകാരം കേസെടുത്തു. എക്‌സൈസ് ഇൻസ്പെക്ടർ എ.ആർ.രതീഷ്, പ്രിവന്റീവ് ഓഫീസർമാരായ ദീപക്, കൃഷ്ണകുമാർ, മനോജ് കുമാർ, ഐ.ബി പ്രിവന്റീവ് ഓഫീസർ സുധീഷ് കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ മോഹൻ, സൂർജിത്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.