തിരുവനന്തപുരം: ഇടുക്കിയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മാതാവ് കസ്തൂരിയും ഭാര്യ വിജയയും ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ചു. നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് അവർ മുഖ്യമന്ത്രിയെ കണ്ടത്. എല്ലാ കാര്യത്തിലും സർക്കാർ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഇരുവരും പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉറപ്പ് കിട്ടിയ സാഹചര്യത്തിൽ മറ്റെന്തെങ്കിലും സമരപരിപടികൾ തത്കാലം ആലോചിക്കുന്നില്ല. കൂടിക്കാഴ്ചയിൽ പൂർണ തൃപ്തിയുള്ളതായും അവർ പറഞ്ഞു.