d

വെഞ്ഞാറമൂട്: കാഞ്ഞിരംപാറ ജവഹർ ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച പ്രതിഭ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദേവദാസ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.എം. റാസി, ബ്ലോക്ക് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. അനിൽകുമാർ, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ബി. സന്ധ്യ, സോമൻ നായർ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഹരികുമാർ നന്ദി പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.സി പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.