തിരുവനന്തപുരം: ചെല്ലാനം ഹാർബറിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിർമ്മാണം ജനങ്ങളുടെ സഹകരണത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ നിയമസഭയിൽ പറഞ്ഞു. ഭൂമി വിട്ടുനൽകാതെ ചിലർഅനാവശ്യ തടസം നിൽക്കുകയാണ്. 97.27 ആർ സ്ഥലം റവന്യൂവകുപ്പ് കൈമാറിയിട്ടുണ്ട്. 46.48 ആർ ഭൂമി ഇനിയും ഏറ്റെടുക്കണം. ഇതിന് 13കോടി ആവശ്യമുണ്ട്. ഇനി വേണ്ട ഭൂമി നിർബന്ധമായി ഏറ്റെടുക്കും. കോടതിയിൽ പണമടച്ച് ഇതിനുള്ള നടപടികളെടുക്കാൻ കളക്ടറോട് നിർദ്ദേശിച്ചു. പതിനൊന്ന് റോഡുകൾ നിർമ്മിക്കാൻ 8.23 കോടിയുടെ നിർമ്മാണപ്രവർത്തികൾ ടെൻ‌ഡർ ചെയ്തെന്നും ജെ..മാക്സിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.