തിരുവനന്തപുരം: സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി, പത്താംക്ലാസ് തുല്യതാ കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഹയർസെക്കൻഡറിക്ക് കോഴ്‌സ് ഫീസ് 2,200, രജിസ്‌ട്രേഷൻ ഫീസ് 300 എന്നിങ്ങനെ മൊത്തം 2,500 രൂപയാണ് ഫീസ്. പത്താംതരത്തിന് കോഴ്‌സ് ഫീസ് 1,750 രൂപ. രജിസ്‌ട്രേഷൻ ഫീസ് 100 രൂപയടക്കം മൊത്തം 1,850 രൂപയാണ് ഫീസ്. www.literacymissionkerala.org എന്ന വെബ്‌സൈറ്റിലെ ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. ആഗസ്റ്റ് 15 വരെ ഫൈനില്ലാതെയും 50 രൂപ ഫൈനോടെ 31 വരെയും രജിസ്റ്റർ ചെയ്യാം. ഹ്യുമാനിറ്റിസ്, കൊമേഴ്‌സ് ഗ്രൂപ്പുകളാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിനുള്ളത്. ഫോൺ: 0471-2472253, 2472254.