ചിറയിൻകീഴ്: മേൽകടയ്ക്കാവൂർ ക്ഷീര വ്യവസായ സഹകരണ സംഘ (മിൽകോ) ത്തിൽ നിന്നും വിരമിച്ച ജീവനക്കാരൻ എൻ. സുധീഷിന് യാത്രയയപ്പ് നൽകി. മിൽകോ പ്രസിഡന്റ് പഞ്ചമം സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മിൽകോ സെക്രട്ടറി ആർ. അനിലിന്റെ അദ്ധ്യക്ഷതയിൽ വിരമിച്ച ജീവനക്കാരന് മിൽകോ പ്രസിഡന്റ് ഉപഹാരം നൽകി. കെ.സി.ഇ.യു ജില്ലാ സെക്രട്ടറി വി. വിജയകുമാർ, ഏരിയാ പ്രസിഡന്റ് ആർ. രവീന്ദ്രൻ നായർ, സെക്രട്ടറി രാജീവ്, ജി. വിജയകുമാർ, പി.വി. സുനിൽ, മിൽകോ വൈസ് പ്രസിഡന്റ് എസ്. ബൈജു, എൻ. സുദേവൻ, വിഷ്ണു, ആർ. ഷീബ, ശ്യാമളകുമാരി, എൻ. സുധീഷ്, മനേഷ്, ശ്രീരേഖ എന്നിവർ സംസാരിച്ചു.