ആറ്റിങ്ങൽ: കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ആറ്റിങ്ങൽ നിവാസികളുടെ സ്വപ്നമായ നാലുവരിപ്പാതയ്‌ക്ക് വീണ്ടും ചിറകുമുളയ്‌ക്കുന്നു. ആറ്റിങ്ങൽ നാലുവരിപ്പാത നിർമ്മാണത്തിന്റെ ടെന്റർ രണ്ടു ദിവസത്തിനുള്ളിൽ നടക്കുമെന്ന് നഗരസഭാ ചെയർമാൻ ഔദ്യാഗികമായി അറിയിച്ചു. അതിന്റെ ഓർഡർ ലഭിച്ചു കഴിഞ്ഞു.
ടെന്റർ ചെയ്യുന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം.
നാറ്റ്പാക്ക് നടത്തിയ പഠനത്തെത്തുടർന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. പുറമ്പോക്ക് ഭൂമി, സർക്കാർ ഓഫീസുകളോടനുബന്ധിച്ചുള്ള ഭൂമി എന്നിവ ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. റോഡിനായി ഭൂമിയേറ്റെടുത്തപ്പോൾ പൊളിച്ചുനീക്കിയ സർക്കാർ ഓഫീസുകളുടെ മതിലുകൾ പുനർനിർമ്മിച്ചു വരികയാണ്. പുതിയ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയാക്കിയാണ് ടെന്റർ ഓർഡർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നഗരസഭാ ചെയർമാൻ സൂപ്രണ്ടിംഗ് എൻജിയറുമായി ചർച്ച ചെയ്തു.