ആറ്റിങ്ങൽ: ആറ്റിങ്ങൽ ക്ലബ് ആക്രമിച്ച് തകർത്ത സംഭവത്തിൽ രണ്ടാം പ്രതിയെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ തോട്ടവാരം തമ്പുരാൻ വിളാകം വട്ടിൽ ചിമ്മിനി എന്നു വിളിക്കുന്ന അനിൽകുമാർ(41)ആണ് അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ തോട്ടവാരം തുണ്ടുവിള വീട്ടിൽ ബിനു (39), തോട്ടവാരം പേരുവിള വീട്ടിൽ പ്രദീപ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു.
18ന് രാത്രിയിലായിരുന്നു സംഭവം. ആറ്റിങ്ങൽ ക്ലബിന്റെ പിന്നിലെ ഗ്രില്ല് പൊളിച്ച് അകത്തുകടന്ന അക്രമികൾ ക്ലബിന്റെ കോൺഫറൻസ് ഹാൾ, മറ്റു മുറികൾ, വാട്ടർ ടാപ്പുകൾ, സീലിംഗ് ഫാൻ, ഗ്രാനൈറ്റ് സ്ലാബുകൾ, ഗ്ലാസുകൾ എന്നിവ അടിച്ചുതകർക്കുകയായിരുന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.