rohit-sharma

ഈ ലോകകപ്പിലെ നാലാം സെഞ്ച്വറിയുമായി ചരിത്രം കുറിച്ച രോഹിത് ശർമ്മയുടെ (104) പ്രയത്നത്തിന്റെ ഫലമായി ബംഗ്ളാദേശിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ജയത്തോടെ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 314/9 എന്ന സ്കോർ ഉയർത്തി. ബംഗ്ലാദേശ് 286 റൺസിന് ആൾ ഔട്ടായി.

# അർദ്ധ സെഞ്ച്വറി നേടിയ (77) കെ.എൽ രാഹുലിനൊപ്പം രോഹിത് ഓപ്പണിംഗിൽ കൂട്ടിച്ചേർത്തത് 180 റൺസ്.

# കൊഹ്‌ലി (26), ഋഷഭ് പന്ത് (48), ധോണി (35) എന്നിവർ പൊരുതിയെങ്കിലും 350 കടക്കാനുള്ള സുവർണാവസരം നഷ്ടമായി.