തിരുവനന്തപുരം: ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 17-ാമത് സമാധി വാർഷികാചരണം തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ സംഘടിപ്പിച്ചു. 2019ലെ മതാതീത പുരസ്കാരം മോഹൻ ശങ്കറും ഗുരുദർശന പുരസ്കാരം ടി.എം. മനോഹരനും സമ്മാനിച്ചു. സമാധി വാർഷികാചരണം കുമാരനാശാൻ സ്മാരക സെക്രട്ടറി അയിലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എസ്. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വാവറഅമ്പലം സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആലപ്പി രമണൻ, ഡോ.ബി.സീരപാണി, ഡോ.ബി.വിജയൻ, പോത്തൻകോട് ഡി.വിജയൻ, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.