temple

ചിറയിൻകീഴ്: മഞ്ചാടിമൂട് കോട്ടപ്പുറം കുന്നുവിള ശ്രീഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ നവീകരണ കലശം 5ന് ആരംഭിച്ച് 11ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 5ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 5.30ന് സുദർശന ഹോമം, തുടർന്ന് തിരുവനന്തപുരം സംസ്കൃത കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.വി. ശ്രീനിവാസൻ നയിക്കുന്ന ആത്മീയ പ്രഭാഷണം, 6ന് വൈകിട്ട് കമലോത്ഭവൻ നയിക്കുന്ന ആത്മീയ പ്രഭാഷണം, 7ന് വൈകിട്ട് ഉദയഭാനു നയിക്കുന്ന ആത്മീയ പ്രഭാഷണം, 5ന് കുടവൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ശാർക്കര ദേവീക്ഷേത്രത്തിലെത്തി അവിടെ നിന്നും താലപ്പൊലി, കുത്തിയോട്ടം, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചേരുന്ന വിഗ്രഹ ഘോഷയാത്ര, 8ന് വൈകിട്ട് ലാസ്യ നയിക്കുന്ന ആത്മീയ പ്രഭാഷണം, 9ന് വൈകിട്ട് റിട്ട. ഡി.വൈ.എസ്.പി ഗോപിനാഥൻ നയിക്കുന്ന ആത്മീയ പ്രഭാഷണം, 10ന് വൈകിട്ട് കേരളകുമാർ നയിക്കുന്ന ആത്മീയ പ്രഭാഷണം, 11ന് രാവിലെ 10ന് സമൂഹ പൊങ്കാല, 10.55ന് ക്ഷേത്ര തന്ത്രി കണ്ണൂർ പയ്യന്നൂർ മരങ്ങാട്ടില്ലം വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പഞ്ചലോഹ പ്രതിഷ്ഠാ കർമം, ഉച്ചയ്ക്ക് 1ന് സമൂഹ സദ്യ, വൈകിട്ട് ചിറപ്പും വിളക്കും, 6.30ന് അലങ്കാര ദീപാരാധന തുടർന്ന് പുഷ്പാഭിഷേകം, തുടർന്ന് ഏഴൂർ രാധാകൃഷ്ണൻ നയിക്കുന്ന ആത്മീയ പ്രഭാഷണം, രാത്രി 8ന് കൊല്ലം ഓംകാർ വോയ്സ് നയിക്കുന്ന ഭക്തിഗാനമേളയും നാടൻപാട്ടും എന്നിവ നടക്കും.